Home

Human Rights Federation

(മനുഷ്യാവകാശ സംഘടന )
Lic Nr 44/1V/2023

മനുഷ്യ നന്മയെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. സമൂഹത്തിൽ താഴേക്കിടയിൽ അവഗണന അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌, അവര്‍ക്ക് നിഷേധിക്കപ്പെടുന്ന നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഈ കൂട്ടായ്മ എല്ലാവിധ സഹായങ്ങളും നല്‍കുന്നതാണ്. സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാർ സ്ഥാപനങ്ങൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റു സേവന മേഖലകൾ തുടങ്ങിയവയിൽ നടക്കുന്ന അനാസ്ഥ, അഴിമതി, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുക, ഈ മേഖലകളിൽ നിന്നും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ടുന്ന സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക, വിവരാവകാശ നിയമം, സേവനവകാശ നിയമം, എന്നിവയുടെ അവകാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം നശിക്കുന്ന തലമുറയെ രക്ഷിക്കുക, അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക,ഓർഫനേ ജുകൾ സ്ഥാപിക്കുക…രാജ്യത്ത് നിലവിലുള്ള നിയമങ്ങളെപ്പറ്റി ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കുക.

HRFൽ അണിചേരുക.

Vision (ദർശനം)
"A world where all individuals live with dignity, equality, and freedom, protected by universal human rights principles."

“എല്ലാ വ്യക്തികളും അന്തസ്സോടെയും സമത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും സാർവത്രിക മനുഷ്യാവകാശ തത്വങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു ലോകം.”

“Human Rights Federation promote, protect, and advocate for human rights globally, empowering marginalized communities, fostering inclusive societies, and holding duty-bearers accountable.”

"മനുഷ്യാവകാശ ഫെഡറേഷൻ ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും വാദിക്കുകയും ചെയ്യുന്നു, പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നു, ഉൾക്കൊള്ളുന്ന സമൂഹങ്ങളെ പരിപോഷിപ്പിക്കുന്നു, ഉത്തരവാദിത്തമുള്ളവരെ ചുമതലപ്പെടുത്തുന്നു."