Gallery

HRF ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം HRF നാഷണൽ സെക്രട്ടറി ശ്രീ. രഞ്ജിത് പി. ചാക്കോ ഉദ്ഘാടനം ചെയ്തു
Fr തോമസ് മരതൂർ
ദേശീയ വൈസ് പ്രസിഡന്റ്
ശ്രീമതി ശ്രീകല പി
വിമൻസ് വിംഗ് ദേശീയ പ്രസിഡന്റ്
ശ്രീ. മദ്ദനൻ നാടാർ
നാഷണൽ പ്രസിഡന്റ്
ശ്രീ രാമചന്ദ്രൻ വി കെ
സംസ്ഥാന പ്രസിഡന്റ്
ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിട്ട: സുബേദാർ മേജർ കെ.എസ് സാലി
അഭിനന്ദനങ്ങൾ
12/01/2026: ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ഹൈപവർ മീറ്റിങ് @അശോക റസിഡൻസി പരവൂർ, കൊല്ലം.
ഇടത്തുനിന്ന് രഞ്ജിത്ത് പി ചാക്കോ, (ദേശീയ ജനറൽ സെക്രട്ടറി) , മദ്ദനൻ ടി നാടാർ (ദേശീയ പ്രസിഡന്റ് ) , അർഷാദ് ബിൻ സുലൈമാൻ (ദേശീയ ട്രഷറര്‍ )
22/12/2025: ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ സമ്മേളനവും ക്രിസ്മസ് ആഘോഷവും ചെങ്ങന്നൂർ പ്രഭാത് ഓഡിറ്റോറിയത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് പാറക്കൽ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് മണി ഗാന്ധി ദേവൻ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സിനി രത്നൻ സംസ്ഥാന സെക്രട്ടറി വിനോജ് വി സംസ്ഥാന സമിതി അംഗം റെജി ചാക്കോ ജില്ലാ സെക്രട്ടറി ഷംസീർ ശിവ എന്നിവർ പ്രസംഗിച്ചു
ഭാരവാഹികൾ
പി കെ മണി ഗാന്ധി ദേവൻ (പ്രസിഡന്റ് )
ഷമീർ പൂവാക്കൽ (സെക്രട്ടറി)
സൂരജ് വെണ്മണി, ബാബുരാജൻ (വർക്കിംഗ് പ്രസിഡണ്ടുമാർ )
ഉണ്ണി കൃഷ്ണൻ, പ്രവീൺ ബുധനൂർ (വൈസ് പ്രസിഡന്റുമാർ)
നിഷാദ് പട്ടണക്കാട്, ഉണ്ണി ചെങ്ങന്നൂർ (സണ്ണി സെക്രട്ടറിമാർ )
ശിഹാബ് പി (ട്രഷറർ )
ജഗദ് അമ്മ (വിമൻസ് വിംഗ് ജില്ലാ പ്രസിഡന്റ് )
ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ഗ്രാന്മ ഹോം അഗതിമന്ദിരം സന്ദർശിച്ചു.
എറണാകുളം: ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ശ്രീമൂലനഗരം തണൽ ഗ്രാന്മ അഗതിമന്ദിരം സന്ദർശിച്ചു. ദേശീയ കോഓർഡിനേറ്റർ അർഷദ് ബിൻ സുലൈമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, പ്രശസ്ത സിനിമാ സംവിധായകൻ സലിം ബാബ ഉദ്ഘാടനം നിർവഹിച്ചു..
ദയ റിഹാബിലിറ്റേഷൻ സെന്റർ, മനുഷ്യാവകാശ സംരക്ഷണത്തിനായി രാജ്യത്ത് നടപ്പിലാക്കി വരുന്ന വിവിധ സേവനപരിപാടികളുമായുള്ള ഫെഡറേഷന്റെ ഇടപെടലിനെ പരിപാടിയിൽ അഭിനന്ദിച്ചു.
ഗായകൻ ഫലാഹ്, സിനിമ ഫോട്ടോഗ്രാഫർ മുഹമ്മദ് ഷമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു…
ദേശീയ ഐ.ടി. വിംഗ് ചെയർപേഴ്സൺ നിർമ്മല അലക്സാണ്ടർ, സംസ്ഥാന ട്രഷറർ പരീത് വലിയപറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സാലി കെ.എസ്., സ്റ്റേറ്റ് വനിതാ ജോയിന്റ് സെക്രട്ടറി റുക്സാന എം.എൻ., ജില്ലാ വൈസ് പ്രസിഡന്റ് സിയാ പുത്തേത്, യുവജന വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കെ.എച്ച്., വിമൻസ് വിംഗ് ജില്ലാ പ്രസിഡന്റ് ഷീബ ഇബ്രാഹിം തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ഡോ. ചന്ദ്ര ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റേറ്റ് വനിതാ ജോയിന്റ് സെക്രട്ടറി ഷംല നസീർ നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം HRF ന്റെ നേതൃത്വത്തിൽ ഡിസംബർ 9നു വെള്ളറട പഞ്ചായത്തിൽ കിളിയൂർ സ്നേഹസദനത്തിൽ (വൃദ്ധസദനം) 60പേർക്കുള്ള ഭക്ഷണം നൽകുകയുണ്ടായി. ഇതിനായുള്ള സാമ്പത്തിക സഹായം നൽകിയത് ദേശീയ വൈസ് പ്രസിഡന്റ് ഫാദർ തോമസ് ജോണും പ്രൊഫഷണൽ വിംഗ് ശ്രീ സതീഷ് കുമാർ Jt ഉം ആണ്.

ഇതിനു നേതൃത്വം നൽകിയത് ദേശീയ വൈസ് പ്രസിഡന്റ് ഫാദർ തോമസ് ജോൺ, പ്രൊഫഷണൽ വിംഗ് ശ്രീ സതീഷ് കുമാർ Jt, വിമൻസ് വിംഗ് ദേശീയ പ്രസിഡന്റ് ശ്രീമതി ശ്രീകല പി എന്നിവരാണ്. കൂടാതെ HRF അംഗങ്ങളായ ശ്രീ ജെയിംസും ശ്രീമതി സനിതയും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ജീവമാതാ കാരുണ്യഭവനിൽ ലോക മനുഷ്യവകാശ ദിനം ആചരിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചാർജ് കാരനും ആയ ശ്രീ സന്തോഷ് എംസി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ രഞ്ജിത്ത് പി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ജീവ മാതകാരുണ്യ ഭവൻ ഡയറക്ടർ ശ്രീമതി ഉദയ ഗിരിജയെ ആദരിച്ചു.ദേശീയ വൈസ് പ്രസിഡന്റ് ഫാദർ തോമസ് ജോൺ വിമൻസ് വിംഗ് ദേശീയ പ്രസിഡന്റ് ശ്രീമതി ശ്രീകല പി, സംസ്ഥാന സമതി അംഗം ശ്രീമതി മണി ഗാന്ധിദേവൻ സംഘടന പത്തനംതിട്ട ജില്ലാ ട്രഷറർ എ എസ് മഹേശ്വരൻ വിമൻസ് വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീമതി സന്ധ്യ അടൂർ,സംസ്ഥാന സമതി അംഗം ശ്രീമതി റീന ആർ,ജില്ലാ ഭാരവാഹി നൃപൻ എഴംകുളം ജീവമാതാ കാരുണ്യ ഭവൻ ഡയറക്ടർ ബോർഡ്ഗംങളായ ശ്രീ സുജിത്, ശ്രീമതി വർഷ വിജിലൻറ്, അനാമിക വിഷ്ണു എന്നിവർ സംസാരിച്ചു.
ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ എച്ച് ആർ എഫ് കണ്ണൂർ ജില്ലയുടെ ആദിമുഖ്യത്തിൽ തൊക്കിലങ്ങാടി പാലാപ്പറമ്പ് റോഡിലുള്ള വ്യദ്ധസദനത്തിൽ ഭക്ഷണo നല്കാൻ എത്തിയ എച്ച് ആർ എഫ് പ്രവർത്തകരും അവിടുത്തെ അമ്മമാരും
പാലക്കാട് :ഹ്യൂമൻ റൈറ്റ്സ് ഫെഡറോഷൻ പാലക്കാട് ജില്ല കമ്മിറ്റിയും സ്റ്റേറ്റ് വനിത വീങ്ങും ചേർന്ന് ഡിസമ്പർ 10 മനുഷ്യവകാശ ദിനത്തിൽ പാലക്കാട് ജില്ലയിൽ എടത്തനാട്ടുകരയിൽ ഉള്ള ACT പകൽ വീട് [ Disabled] എന്ന സ്ഥാപനം സന്ദർശിച്ചു മധുരം നൽകി. HRF പലക്കാട് ജില്ല പ്രസിഡൻറ് ഹക്കീം എടത്ത നാട്ടുകര, വിമൻസ് വിംഗ് സ്റ്റേറ്റ് പ്രസിഡന്റ് ഫാത്തിമ്മ കെ എം , സാജിത, മുസതഫ, എന്നിവർ നേതൃത്വം നൽകി
കൊല്ലം :ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ രക്തദാനം നൽകി ജില്ലാ കോഡിനേറ്റർ ബൈജു പി നേതൃത്വം നൽകി
ആലപ്പുഴ : ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് 25 വിധവകളായ സ്ത്രീകൾക്ക് അരി വിതരണം നടത്തി . പ്രസ്തുത പരിപാടി എച്ച് ആർ എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ മണി ഗാന്ധി ദേവൻ ഉദ്ഘാടനം ചെയ്തു എച് ആർ എഫ് സംസ്ഥാന സെക്രട്ടറി ബിനോജ് ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിൽ കലാപരിപാടി നടന്നു. പങ്കെടുത്തിരിക്കുന്ന എല്ലാവർക്കും ആശംസകൾ അർപ്പിക്കുന്നു
തൃശ്ശൂർ :ലോക മനുഷ്യാവകാശ ദിനം ഡിസംബർ 10 തൃശ്ശൂർ ജില്ലയുടെ മനുഷ്യാവകാശ ദിന പരിപാടി ഡിസംബർ 14 ഞായറാഴ്ച എടമുട്ടം ചൂലൂർ യോഗിനിമാതാ ബാലിക സദനത്തിൽ ആഘോഷിക്കുന്നു പരിപാടിയിൽ പങ്കെടുത്തവർ സ്റ്റേറ്റ് ട്രഷറർ താഹിറ അബ്ദുള്ള ജില്ലാ സെക്രട്ടറി സതീശൻ കണക്കശ്ശേരി ജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കണ്ണംപറമ്പിൽ ജില്ലാ ട്രഷറർ കുട്ടൻ ബാലാട്ടവർ വൈസ് പ്രസിഡണ്ട് ഷൈൻ പി കെ സ്റ്റേറ്റ് ഭാരവാഹി സൈനബ ഫൈസൽ മറ്റു പ്രവർത്തകർ സുഹറ അബ്ബാസ് സുധീർ സാർ സന്തോഷ് സാർ ഷൈജു സാർ മറ്റു മറ്റു മനുഷ്യാവകാശ സംഘടന പ്രവർത്തകർ വിശിഷ്ടl വ്യക്തികൾ ശ്രീ ജയകുമാർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫീസർ സിനിമ സീരിയൽ ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സം ജീവകാരുണ്യ പ്രവർത്തകനും പൊതുപ്രവർത്തകനും അബ്ദുൽ സലീം നേടിയ പറമ്പിൽ ചെന്ത്രാപ്പിന്നി മറ്റ് ഒട്ടനവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു
കോഴിക്കോട്: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്കരപ്പടി ആശ്രിതം ചാരിറ്റബിൾ സങ്കേതം സന്ദർശിച്ചു ജില്ലാപ്രസിഡന്റ് ജബ്ബാർ പയ്യാറ്റിൽ, ജില്ലാ സെക്രട്ടറി ഹാരിസ്, ജില്ലാ ട്രഷറർ ഗോപകുമാർ ജില്ലാ വൈസ് പ്രസിഡണ്ട് യൂനിസ് എ കെ എന്നിവർ നേതൃത്വം നൽകി
മലപ്പുറം: നവംമ്പർ 10- ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് HRF ഹ്യൂമൺ റൈറ്റ്സ് ഫഡറേഷൻ്റ നേതൃത്വത്തിൽ മലപ്പുറം കോട്ടക്കൽ മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന BRC യുടെ നേതൃത്വത്തിൽ നടത്തുന്ന അന്തേവാസികളേ സന്ദർശിച്ചു…..
കാലഘട്ടത്തിൽ HRF ൻ്റെ ആവശ്യകതയെ കുറിച്ച് HRE നെ പരിചയപ്പെടുത്തി HRF സംസ്ഥാന വനിത ചെയർപേഴ്സൺ ശ്രീമതി :
K M ഫാത്തിമ പടപ്പറമ്പ് പരിപാടി ഉൽഘാടനം ചെയ്ത് സംസാരിച്ചു .
അവഗണിക്കപ്പെടുകയും, ലംഘിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്ത് HRF വഹിക്കുന്ന പങ്കിനെ കുറിച്ച് HRF മലപ്പുറം ജില്ല പ്രസിഡണ്ട് അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി .
പൊന്മള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. രവിന്ദ്രൻ, പഞ്ചായത്ത് അഡ്മിനിസ്ട്രിവ് ഓഫിസറും ചിത്രകാരനുമായ ശ്രീ. അടാട്ടിൽ മുഹമ്മദ് മെമ്പർന്മാരായ ശ്രി അത്തു കുഞ്ഞാൻ.
ശ്രി കടക്കാടൻ സലിം , മലപ്പുറം HRF എക്സിക്യൂട്ടിവ് അംഗം മുസ്തഫ പൊരുന്നുമ്മൽ, എന്നിവർ ആശംസയും, അന്തേവാസി സംരക്ഷണ സമിതി അംഗം ശ്രീമതി : നിത്യാ പ്രശാന്ത് സ്വാഗതവും സംരക്ഷണ സമിതി അംഗം സക്കിന നന്ദിയും പറഞ്ഞു.
തുടർന്ന് ഭക്ഷ്യമേള നടത്തിയും, ഉച്ച ഭക്ഷണവും, പാട്ടും മേളവുമായി അവരെ സന്തോഷിപ്പിക്കുകയും മധുരം വിതരണം ചെയ്ത് മൂന്ന് മണിയോടെ പരിപാടി അവസാനിപ്പിച്ചു.

Inauguration -Ernakulam

എച്ച് ആർ എഫ് തൃശ്ശൂർ ജില്ലാ കൺവെൻഷൻ, August 21, 2025
HRF കൊല്ലം ജില്ലാ കൺവെൻഷൻ നാഷണൽ പ്രസിഡന്റ് മദനൻ ടി നാടാർ ഉത്ഘാടനം ചെയ്യുന്നു
HRF, Kollam District

hhhjkjkkkk